ദ്വീപ് ജനതയുടെ പൗരാവകാശമാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നത്: സാദിഖലി ശിഹാബ് തങ്ങള്‍

0
371

കോഴിക്കോട് : ഇന്ത്യയുടെ ഭരണഘടന പൗരന്‍മാര്‍ക്കു നല്‍കിയ മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ ലക്ഷദ്വീപില്‍ നടക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരങ്ങള്‍ അണിനിരക്കേണ്ട സമരമായിരുന്നു ഇതെന്നും എണ്ണമല്ല മനസ്സും മനോഭാവവുമാണ് വലുതെന്നും തങ്ങള്‍ പറഞ്ഞു.

ദ്വീപുകാരോട് കടലിന് തോന്നുന്ന സ്നേഹം പോലും കേന്ദ്ര ഭരണകൂടത്തിന് തൊന്നുന്നില്ലയെന്നത് ദുഖകരമാണ്. ഭൂമിയും തൊഴിലുമെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതിന്റെ ഭാഗമാണ് അധിനിവേശം. വികസനം എന്ന ഓമനപ്പേരിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ അവിടെ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അഗത്തിയിലെ എയര്‍പോര്‍ട്ടിനുള്ള സ്ഥലം അവിടുത്തെ ജനങ്ങള്‍ സംഭാവന ചെയ്യതതാണ്. വികസന വിരോധികളായിരുന്നുവെങ്കില്‍ അവര്‍ ഇതിന് ശ്രമിക്കുമായിരുന്നില്ല. നുണപ്രചാരണത്തിലൂടെ ഒരു ജനതയുടെ ആത്മവിശ്വാസത്തെയാണ് മോദി സര്‍ക്കാര്‍ തകര്‍ക്കുന്നത്. എറെ ഗുഢലക്ഷ്യത്തോടെയാണ് അഡ്മിനിസ്‌ട്രേറ്ററെ അവിടെ നിയമിച്ചിട്ടുള്ളത്.

ലക്ഷദ്വീപ് ജനതയുടെ നിഷ്‌കളങ്കത മുതലാക്കി അവിടെ എന്തും ചെയ്യാം എന്നാണ് കേന്ദ്ര ഭരണം കരുതിയിട്ടുള്ളത്. എന്നാല്‍ സഹന സമരത്തിലൂടെയാണ് ലക്ഷദ്വീപ്കാര്‍ ഈ നീക്കങളെ നേരിടുന്നത്. അധിനിവേശ ശക്തികള്‍ക്കെതിരെയും കോര്‍പ്പറേറ്റ് സമൂഹത്തിനെതിരെയും ഗാന്ധിജി നടത്തിയ സമരരീതിയാണ് ലക്ഷദ്വീപ് ജനത സംഘ്പരിവാരിനെതിരെ നടത്തുന്നത്.

ഇത് ചരിത്രത്തിന്റെ ആവര്‍ത്തനമാകും. ഗാന്ധിജി പുറത്ത് നിന്ന് വന്ന അധിനിേശ ശക്തികള്‍ക്കെതിരെയാണ് പോരാടിയതെങ്കില്‍, ഇന്ത്യക്ക് അകത്ത് നിന്നുള്ള ശത്രുക്കളോടാണ് ദ്വീപ് ജനത പോരാടുന്നത്. ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി ദ്വീപുകാര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കേരളയീയര്‍ ലക്ഷദ്വീപിനോട് എറെ ഹൃദയബന്ധമുള്ളവരാണ്. അവിടുത്തെ സംസാരഭാഷ തന്നെ മലയാളം ആണ്. ആ അര്‍ത്ഥത്തില്‍ പിന്തുണ നല്‍കല്‍ മലയാളികളുടെ കടമയാണ്. ചരിത്രപരമായ ഉത്തരവാദിത്വമാണ് യൂത്ത്‌ലീഗ് നടത്തുന്നത് തങ്ങള്‍ തുടര്‍ന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here