അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ലക്ഷദ്വീപിലെ മത്സ്യസമ്പത്ത്: ചൂരമീൻ ദ്വീപിൽ നിന്ന് ജപ്പാനിലേക്ക്

0
599

കവരത്തി: ലക്ഷദ്വീപിന്റെ വികസന കുതിപ്പില്‍ നിര്‍ണായക ഇടപെടലുമായി ഭരണകൂടം. അന്തര്‍ദേശീയ വിപണിയില്‍ വന്‍ ഡിമാന്‍ഡ് ഉള്ള ചൂര മത്സ്യം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതോടെ ലക്ഷദ്വീപ് ചൂരയ്ക്ക് കൂടുതല്‍ വിപണി ലഭ്യമാകുമെന്നും അത് മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇരട്ടി വിലയ്ക്കാണ് ലക്ഷദ്വീപില്‍ നിന്ന് ചൂര വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

പരിസ്ഥിതി ദിനത്തിലാണ് ലക്ഷദ്വീപില്‍നിന്ന് ചൂര ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നതിന് തുടക്കമായത്. ലക്ഷദ്വീപില്‍നിന്ന് വിമാനമാര്‍ഗം ബംഗളരുവില്‍ എത്തിച്ചാണ് ചൂര, കയറ്റുമതി ചെയ്യുന്നത്. ശീതീകരിച്ച അഞ്ച് മെട്രിക് ടണ്‍ ചൂര മത്സ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഗത്തി വിമാനത്താവളത്തിനിന്ന് ബംഗളരുവിലേക്കും അവിടെനിന്ന് ജപ്പാനിലേക്കും അയച്ചു.

ലക്ഷദ്വീപില്‍നിന്ന് ചൂരമത്സ്യം കയറ്റുമതി ചെയ്യുന്നത് ബംഗളരു ആസ്ഥാനമായ സാഷ്മി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ്. മത്സ്യം കയറ്റുമതി ചെയ്യാനായി, എക്‌സ്‌ക്ലൂസീവ് കാര്‍ഗോ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി സബ്‌സിഡി നിരക്കില്‍ വിമാനം ലഭ്യമാക്കാന്‍ അലയന്‍സ് എയര്‍ വിമാനക്കമ്ബനിയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷദ്വീപിലെ ചൂരയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ തീരപ്രദേശങ്ങളെ അപേക്ഷിച്ച്‌ സമുദ്ര മലിനീകരണവും രാസവസ്തുക്കളും തീരെയില്ലാത്തതാണ് ലക്ഷദ്വീപിലെ മത്സ്യസമ്ബത്ത്. ഇതു കൂടാതെ അലര്‍ജിക്കു കാരണമാകുന്ന ഹിസ്റ്റമൈന്‍ എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം തീരെ ഇല്ലാത്തതും യെല്ലോ ഫിന്‍ ട്യൂണ വിഭാഗത്തില്‍ പെട്ട ലക്ഷദ്വീപിലെ ചൂരമത്സ്യത്തിന് ആന്താരാഷ്ട്ര തലത്തില്‍ പ്രിയമേറാന്‍ കാരണമായി.

കൂടാതെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാകുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. നിലവില്‍ ഒരു ചൂരമത്സ്യം വില്‍ക്കുമ്ബോള്‍ 50-60 രൂപയാണ് ലാഭം ലഭിക്കുന്നത്. എന്നാല്‍ കയറ്റുമതിക്കായി ശേഖരിക്കുന്ന ചൂര മത്സ്യത്തിന് 150 രൂപ വരെ ലാഭം ലഭിക്കും. ആറു മാസത്തിനുള്ളില്‍ ഈ ലാഭം 300 രൂപ വരെയായി ഉയരുമെന്നും ലക്ഷദ്വീപ് അഡ്മിനിസ്റ്റേഷന്‍ വ്യക്തമാക്കുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here