ആന്ത്രോത്ത്: ആശുപത്രിയിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ആന്ത്രോത്ത് ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ശ്രീ. നാസർ.കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. പി.വി.പി ഹുസൈൻ, എൽ.ടി.സി.സി അംഗം ശ്രീ. യൂസുഫ് അഗത്തി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ആന്ത്രോത്ത് ബ്ലോക് കോൺഗ്രസ് കമ്മിറ്റി പബ്ലിസിറ്റി കൺവീനർ ശ്രീ. ഇ.കെ മുസ്തഫ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീ.ഹക്കീം പി നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക