ലക്ഷദ്വീപിലെ ഹാജിമാർ നാളെ ഉച്ചയോടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തും. വെള്ളിയാഴ്ച വൈകുന്നേരം യാത്രയാവും.

0
511

കൊച്ചി: ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന തീര്‍ഥാടകര്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നെടുമ്ബാശ്ശേരി ഹജ്ജ് ക്യാംപിലെത്തും.

76 പുരുഷന്മാരും 67 സ്ത്രീകളുമടക്കം 143 പേരാണ് തീര്‍ഥാടനത്തിനു പുറപ്പെടുന്നത്. 10ന് വൈകുന്നേരം 7.35 ന് പുറപ്പെടുന്ന എസ് വി 5735 നമ്ബര്‍ വിമാനത്തിലാണ് ഇവരുടെ യാത്ര. കേരളത്തില്‍ നിന്നുള്ള 234 പേരും ഈ വിമാനത്തില്‍ യാത്രയാവും.

ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരുടെ യാത്രയുമായി ബന്ധപ്പെട്ട് നെടുമ്ബാശ്ശേരി ഹജ്ജ് ക്യാംപില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മീറ്റിങ്ങില്‍ പ്രത്യേകം ചര്‍ച്ച ചെയ്തിരുന്നു. ലക്ഷദ്വീപിലെ തീര്‍ഥാടര്‍ക്കു ക്യാംപില്‍ പ്രത്യേക സ്വീകരണവും യാത്രയയപ്പും നല്‍കും.

തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ എന്നിവടങ്ങളിലെ തീര്‍ഥാടകരും അടുത്ത ദിവസങ്ങളിലായി നെടുമ്ബാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തും. അതത് സംസ്ഥാന ,കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഉദ്യോഗസ്ഥരും ഹാജിമാര്‍ക്കൊപ്പം ക്യാംപിലെത്തും. കേരളത്തിനു പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ എന്നീ സംസ്ഥാന ,കേന്ദ്രഭരണ പ്രദേശങ്ങളിലെ തീര്‍ഥാടകരും ഇത്തവണ കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് യാത്ര പുറപ്പെടുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here