കവരത്തി: ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി ലക്ഷദ്വിപിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 86 പുരുഷൻമാരും 77 സ്ത്രീകളും ഒരു വളണ്ടിയറു മുൾപ്പെടെ 164 പേരാണ് ലക്ഷദീപിൽ നിന്നും ഇത്തവണ ഹജ്ജ് കർമ്മങ്ങൾക്കായി പോകുന്നത്. പല ദ്വീപുകളിൽ നിന്നുമായുള്ള യാത്രികർ കപ്പലിൽ കൊച്ചിയിലേക്കാണ് യാത്ര തിരിച്ചത്.
കവരത്തി ദ്വീപിൽ നോർത്തേൺ ബ്രദേഴ്സ് ക്ലബിന്റെ കൂട്ടായ്മയിൽ ഈസ്റ്റേൺ ജെട്ടിയിൽ ഹാജിമാരുടെ യാത്ര അയപ്പ് പ്രാത്ഥനാ ചടങ്ങ് നടത്തി. കവരത്തി ഖാസി ഹംസത്ത് മുസ്ലിയാർ പ്രാർഥനകൾക്ക് നേതൃത്വം വഹിച്ചു.
കവരത്തി, കടമം, അമിനി ദ്വീപുകളിൽ നിന്നുള്ള ഹജ്ജ് തീത്ഥാടകർ എം.വി ലഗൂൺ കപ്പൽ മാർഗ്ഗം ഇന്നും കിൽത്താൻ, ചേത്ത്ലാത്ത്, കൽപ്പേനി , അന്ത്രോത്ത് എന്നി ദ്വീപുകളിലെ ഹജ്ജ് തീർത്ഥാടകർ എം.വി കോറൽസ് കപ്പൽ വഴി നാളെയുമായി കൊച്ചിയിലെത്തും.
ഈ മാസം 8 ന് അഗത്തി ദ്വീപിൽ നിന്നുഉള യാത്രികർ കൊച്ചിയിലേക്ക് യാത്ര തിരിക്കുക. മിനിക്കോയ് ദീപിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ കൊച്ചിയിലെത്തിയിട്ടുണ്ട്.
ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് സംഘം ഈ മാസം 11 ന് നെടുംമ്പാശേരി വിമാന താവളത്തിനരികിൽ തയ്യാറാക്കിയ പ്രത്യേക ഹജ്ജ് ക്യാപിൽ ഒത്തു ചേരുമെന്ന് ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി എക്സിക്കുട്ടീവ് ഓഫീസർ സി.എൻ ഷാജഹാൻ പറഞ്ഞു.
ലക്ഷദ്വീപിൽ നിന്നുള്ള 164 പേരടങ്ങുന്ന ഹജ്ജ് തിർത്ഥാടക സംഘം ഈ മാസം 12 ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും സൗദി എയർലൈൻസ് വഴി ജിദ്ദയിലേക്ക് യാത്ര തിരിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക