ഫ്ളോ​​​റ​​​ൻ​​​സ് നൈ​​​റ്റിം​​​ഗേ​​​ൾ പു​​​ര​​​സ്കാ​​​രം ലക്ഷദ്വീപിന്റെ മാലാഖ ജായിബിക്ക്

0
546

കവരത്തി: കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യത്തിന്റെസ് നൈ​​​റ്റിം​​​ഗേ​​​ൾ പു​​​ര​​​സ്കാ​​​രം ലക്ഷദ്വീപിന്റെ മാലാഖ ജായിബിക്ക്. ജായിബി എന്ന ഹിന്ദുംബിക്ക് ഈ നേട്ടം സ്വന്തമാകുമ്പോൾ ലക്ഷദ്വീപിൻ്റെ ആരോഗ്യമേഖലക്ക് ഇത് ഒരു പൊൻ തൂവലാണ്.
കവരത്തി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ വര്ഷങ്ങളായി സേവനം അനുഷ്‍ടിക്കുന്ന ഹിന്ദുംബി കൗരോംകാക്കാട
ചെറിയകോയുടെയും കാക്കൊള്ളിയപുര മറിയോമ്മായുടെയും മകളാണ്.

1973 ലാണ് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യം ന​​​ഴ്സിം​​​ഗ് രം​​​ഗ​​​ത്തെ വിശിഷ്‌ട സേ​​​വ​​​ന​​​ത്തി​​​ന് ഫ്ളോ​​​റ​​​ൻ​​​സ് നൈ​​​റ്റിം​​​ഗേ​​​ൾ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കാ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​ത്. വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിൻ്റെ പേരിലുള്ളതാണ് ഈ പുരസ്‌കാരം. പുരസ്‌കാരം ഏർപ്പെടുത്തിയതിന്റെ അൻപതാം വാർഷികത്തിലാണ് ഹിന്ദുംബി സിസ്റ്ററിനെ തേടി പുരസ്‌കാരം എത്തുന്നത്.
1974 ൽ ആണ് ജായിബി തന്റെ സേവനം ആരംഭിക്കുന്നത്. പത്മശ്രീ ഡോ.റഹ്മത്ത് ബീഗത്തിൻ്റെ സപ്പോർട്ടും ജായിബിക്ക് ഉണ്ടായിരുന്നു. കൊറോണ കാലത്തും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ജായിബി തന്റെ 77 ആം വയസ്സിലും ആതുര ശുശ്രൂഷ തുടരുകയാണ്. ഭർത്താവ് ആറ്റകോയയും മക്കളും ഒപ്പമുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here