ന്യൂഡൽഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാതിയുമായി കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപിലെ സിബിഎസ്ഇ അഫിലിയേഷനുള്ള സ്കൂളുകളിൽ പഠിച്ചിട്ടും സാങ്കേതിക തടസ്സങ്ങളാൽ എൻറോൾ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
കടമത്ത്, അമിനി, കിൽത്താൻ, ചെത്ത്ലാത്ത് എന്നീ ദ്വീപുകളിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇത്തരത്തിൽ എൻറോൾമെന്റ് പ്രശ്നം നേരിടേണ്ടി വന്നത്. മുൻപ് സി ബി എസ് ഇ അഫിലിയേഷൻ ദ്വീപിലെ സ്കൂളുകളിൽ നടക്കുന്ന സമയത്ത്. ഈ ദ്വീപുകളിലെ സ്കൂളുകളുടെ അഫിലിയേഷനിലും തടസം നേരിട്ടിരുന്നു.
കഴിഞ്ഞ ജനുവരിയിൽ എം പി ഇടപെട്ടാണ് അഫിലിയേഷൻ നടന്നത്. നൂറുകണക്കിന് വിദ്യാർഥികളാണ് ഈ പ്രശ്നത്താൽ തുടർ പഠനം തടസ്സപ്പെട്ട് നിൽക്കുന്നത്. എൻറോൾ ചെയ്തു കഴിഞ്ഞാലേ സർട്ടിഫിക്കറ്റിന് ആധികാരിത ലഭിക്കുകയുള്ളു. അല്ലാത്തപക്ഷം വിദ്യാർത്ഥികളുടെ തുടർപഠനത്തിനും ഇത് തടസമാകും. സാങ്കേതിക തടസ്സങ്ങൾ നീക്കി സിബിഎസ്ഇയിൽ എൻറോൾ ചെയ്യുന്നതിനുള്ള നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള നിർദ്ദേശം തിരുവനന്തപുരത്തുള്ള സംസ്ഥാന ഡയറക്ടറേറ്റിന് നൽകണമെന്നും എംപി സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക