ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന് കൊച്ചി സ്ഥിരം വേദിയാവും. കോവിഡ് പശ്ചാത്തലത്തില്‍ സീസണിലെ മുഴുവന്‍ മത്സരങ്ങളും രണ്ടു വേദിയിലാക്കാന് തീരുമാനിച്ചപ്പോള്‍ കേരളത്തിനും ഗോവക്കുമാണ് സാധ്യത കൂടുതല്‍. കൊല്‍ക്കത്തയും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളും രംഗത്തുണ്ടെങ്കിലും കോവിഡ് നിയന്ത്രണം വിലയിരുത്തിയാണ് കേരളത്തെയും ഗോവയെയും പരിഗണിച്ചത്. വരുംദിവസങ്ങില്‍ വേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍, ക്ലബ് ഉടമകള്‍ എന്നിവരുമായി ചര്‍ച്ചക്കുശേഷം വേദി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക