അഗത്തി: ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു സെയ്ദ് മുഹമ്മദ്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റാനായിരുന്നു നിർദേശം.
കഴിഞ്ഞ നാല് ദിവസമായി എയർ ലിഫ്റ്റിന് വേണ്ടി എയർ ആംബുലൻസിന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ എയർ ആംബുലൻസ് ലഭ്യമാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ന് രാവിലെയാണ് രോഗി മരിച്ചത്.
ലക്ഷദ്വീപിലെ ചികിത്സ സംബന്ധിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. കൃത്യമായ ചികിത്സക്കുള്ള ആശുപത്രികൾ ദ്വീപിൽ ഇല്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. എയർ ആംബുലൻസ് ലഭിക്കാത്തതിനോടൊപ്പം കാലാവസ്ഥ പ്രതികൂലമായതും തിരിച്ചടിയായിട്ടുണ്ട്.
കടപ്പാട്: mediaonetv
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക