അവിശ്വസനീയം!!! ഇന്ത്യ തോൽപ്പിച്ചത് സാക്ഷാൽ അർജന്റീനയെ!!!

0
881

ഇന്ത്യൻ ഫുട്ബോളിന് ഇത് ചരിത്രം. സ്പെയിനിൽ നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ ദേശീയ ടീം തോൽപ്പിച്ചിരിക്കുന്നത് ചില്ലറക്കാരെയല്ല. കാല്പന്ത് കളികളെ വമ്പന്മാരിൽ വമ്പന്മാരായ ലാറ്റിമരേക്കൻ ശക്തികളായ അർജന്റീനയെ ആണ്. അതെ കഴിഞ്ഞ ഒരു മാസം മുമ്പ് ലോകകപ്പിന്റെ സമയത്ത് നമ്മുടെ നാട്ടിലൊക്കെ ഉയർന്ന പതാകകളിൽ ഒന്നായ അർജന്റീനയെ തന്നെ. ഇന്ത്യൻ അണ്ടർ 20 ടീമാണ് ഈ സ്വപ്ന രാത്രി ഇന്ത്യക്ക് സമ്മാനിച്ചത്.

കോടിഫ് കപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരു‌ന്നു ഇന്ത്യയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളീലൂടെ അർജന്റീനയെ ഞെട്ടിച്ചാണ് ഇന്ന് ഇന്ത്യയെ വിജയം വരെ എത്തിച്ചത്. നാലാം മിനുട്ടിൽ ദീപകിന്റെ ഹെഡർ അർജന്റീനൻ ഗോളിയെ മറികടന്ന് ഇന്ത്യക്ക് ലീഡ് നൽകുകയായിരുന്നു‌. ആ ലീഡിൽ പിടിച്ചു നിന്ന ഇന്ത്യ ആദ്യ പകുതി അകസാനിക്കും വരെ 1-0ൽ തന്നെ നിന്നു.

എന്നാൽ രണ്ടാം പകുതിയിൽ അനികേതിന് ചുവപ്പ് കാർഡ് കിട്ടിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ വിറച്ചു എങ്കിലും അൻവർ അലി രക്ഷകനായി. കളിയുടെ 68ആം മിനുട്ടിൽ അൻവർ അലിയുടെ ഒരു ലോംഗ് റേഞ്ചർ ഇന്ത്യയെ 2-0 എന്ന നിലയിൽ മുന്നിൽ എത്തിച്ചു. വിജയത്തിന് അടുത്തേക്ക് കുതിച്ച ഇന്ത്യക്ക് മുന്നിൽ ഒരു ഗോൾ മടക്കി അർജന്റീന ഭീഷണി ആയി ഉയർന്നു എങ്കിലും ഇന്ത്യൻ ഡിഫൻസ് ജീവൻ മരണ പ്രതിരോധം കാഴ്ചവെച്ച ചരിത്ര ജയം ഉറപ്പിക്കുകയായിരു‌ന്നു.

ഇന്ത്യൻ അണ്ടർ 16 ടീം ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ തോൽപ്പിച്ച അതേ രാത്രിയാണ് അണ്ടർ 20 ടീം അർജന്റീനയെയും തോൽപ്പിച്ചത് എന്നത് ഇരട്ടി മധുരമായി. കോടിഫ് കപ്പിൽ കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയെ സമനിലയിൽ പിടിക്കാനും ഇന്ത്യക്കായിരുന്നു. ഇന്ന് ജയിച്ചു എങ്കിലും ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. 9 പോയന്റോടെ അർജന്റീനയും 7 പോയന്റോടെ വെനിസ്വേലയുമാണ് ഗ്രൂപ്പ് ഘട്ടം കടന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here