ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ജുഡീഷ്യറിയിലെ കറുത്ത ദിനമാണ് ഇന്ന്. സര്‍ക്കാരിന്റെ ധാര്‍ഷ്യത്തോടെയുള്ള ആക്രമണവും ജുഡീഷ്യറിയുടെ കീഴടങ്ങലുമാണ് ഉണ്ടായത്. ജുഡീഷ്യറിയുടെ ആത്മാവ് അന്വേഷിക്കാന്‍ നേരമായെന്നും കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രഹരവും കോടതിയുടെ അടിയറവുമാണ് ഇവിടെ കാണുന്നതെന്നും നീതിന്യായ സംവിധാനം ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും സിബല്‍ ആവശ്യപ്പെട്ടു.പുതിയ മൂന്ന് ജഡ്ജിമാരുടെയും സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയില്‍ മൂന്നാമത്തെ ആളായി സ്റ്റീസ് കെ.എം. ജോസഫിനെ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊളീജിയം ആദ്യം ശിപാര്‍ശ ചെയ്തത് ജസ്റ്റീസ് ജോസഫിന്റെ പേരായതിനാല്‍ സീനിയോരിറ്റി അദ്ദേഹത്തിനാണെന്നാണ് കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാരുടെ നിലപാട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക