ഡൽഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സർ്ക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ എൻസിപി നേതാവ് ശരത് പവാറും രംഗത്ത്. താൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം കാര്യങ്ങളിലേക്കുള്ള ചർച്ച് തിരഞ്ഞടുപ്പിന് ശേഷമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷ ഐക്യത്തിനായി ശ്രമിക്കുന്ന രാഹുലും കോൺഗ്രസും ഏറെ തലവേദന സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്ന കാര്യം തന്നെയാണ് ആരാണ് പ്രധാനമന്ത്രിയെന്ന കാര്യത്തിൽ .
രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് കോൺഗ്രസ് പ്രവർത്തകർക്കും താൽപര്യമെങ്കിലും ഇതിനുള്ള സാധ്യതകളെ കുറിച്ച് രാഹുൽ പോലും ഒന്നും പറയാറില്ല. വിടിടുവീഴ്ച രാഷ്ട്രീയമാണ് ഇപ്പോൾ കോൺഗ്‌രസ് കൈക്കൊള്ളുന്നത്. കർണ്ണാടകയിൽ വനിയമസഭ തെരഞ്ഞടുപ്പില് ബിജെപിയെ അധികാരത്തിലെത്തിക്കാതിരിക്കാൻ മൂന്നാമത്തെ കക്ഷിക്ക് മുഖ്യമന്ത്രി പദം നൽകിയാണ് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തത്. എങ്കിൽ പോലും ശരത് പവാര് സ്വയം ഒഴിഞ്ഞതോടെ രാഹുലിന് ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഒഴിഞ്ഞതിന്റെ ആശ്വാസവുമായി
പ്രധാനമന്ത്രിയാകാൻ താൽപ്പര്യമില്ല എന്നു നാഷണലിസ്റ്റ് കോൺഗ്രസ്സ് നേതാവ് ശരദ് പവാർ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സോണിയാഗാന്ധിയും ദേവെഗൗഡയും താനും കൂടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് രൂപം നൽകുകയാണ് വേണ്ടതെന്ന് ശരദ് പവാർ പറയുന്നു.മഹരാഷ്ട്രയിൽ എൻസിപികോൺഗ്രസ് സഖ്യത്തിലേക്കു മായാവതിയുടെ ബിഎസ്‌പിയെയെയും പവാർ ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്ത് ഇപ്പോഴുള്ള സ്ഥിതി വിശേഷം 1975-77 നു സമാനമാണെന്ന് പവാർ പറഞ്ഞു. അന്ന് ഇന്ദിരാഗാന്ധി എങ്ങിനെ എല്ലാ അധികാരവും കൈയടക്കിയോ അതു പോലെയാണ് ഇന്ന് മോദി ചെയ്യുന്നത്. ബിജെപിയിൽ അധികാരം നരേന്ദ്ര മോദിയിൽ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയാണ്. ഇതിനെതിരേ ദേശീയ തലത്തിലല്ല സഖ്യം വേണ്ടത്. സംസ്ഥാന തലത്തിലാണ്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. താൻ പറയുന്നതിനെ രാഹുലും ശരിവച്ചു.
ആരു പ്രധാനമന്ത്രിയാകണം എന്നു തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിച്ചാൽ മതി. കോൺഗ്രസ്സും ഇത് ഉൾക്കൊള്ളണം പവാർ പ്രമുഖ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.കേരളം, ബംഗാൾ തുടങ്ങി ചില സംസ്ഥാനങ്ങളിൽ സഖ്യത്തിന്റെ കാര്യത്തിൽ പ്രശ്‌നങ്ങളുണ്ടെന്നു രാഹുൽ ഗാന്ധി പറഞ്ഞതായി പവാർ വെളിപ്പെടുത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക