ഫിഷറീസ് വകുപ്പ് നോക്കുകുത്തിയായി തുടരുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ ധർണ്ണ സംഘടിപ്പിച്ചു

0
1075

റിപ്പോർട്ട്: തംജീ ആന്ത്രോത്ത്

വരത്തി: ഫിഷറീസ് വകുപ്പ് നോക്കുകുത്തിയായി തുടരുന്നതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് മത്സ്യത്തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) കവരത്തി യൂണിറ്റ് ഫിഷറീസ് വകുപ്പിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ലക്ഷദ്വീപ് സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും ലക്ഷദ്വീപ് മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറിയുമായ സഖാവ് അസ്ഹറലി ഉത്ഘാടനം ചെയ്തു.

ഓഖി ചുഴലിക്കാറ്റിൽ ബോട്ടുകൾക്കും ചെറുവള്ളങ്ങൾക്കും കേടുപാടുകൾ സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നതിനായി ഒരു കോടി 25 ലക്ഷം രൂപ കേന്ദ്രം അനുവദിച്ചിരുന്നു. ഇത് അർഹരായവരിലേക്ക് എത്തിയിട്ടില്ല. തൊട്ടടുത്ത് കിടക്കുന്ന കേരളത്തിൽ കേന്ദ്രം അനുവദിച്ച ഫണ്ടിന് പുറമെ സംസ്ഥാന സർക്കാർ കൂടുതൽ തുക അനുവദിച്ചു കൊണ്ട് അർഹരായ മുഴുവൻ ആളുകൾക്കും അടിയന്തിരമായി സഹായം എത്തിച്ചു. എന്നാൽ ലക്ഷദ്വീപിലെ ഫിഷറീസ് വകുപ്പ് കിട്ടിയ ഫണ്ട് വിതരണം ചെയ്യുന്നത് അകാരണമായി നീട്ടിക്കൊണ്ടു പോവുകയാണ്. ഇത് തികച്ചും പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു.

ആന്ത്രോത്തിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് പേരുടെ കുടുംബങ്ങൾക്ക് ഇതുവരെയും ഒരു അടിയന്തിര സഹായം നൽകുന്നതിന് പോലും ഫിഷറീസ് വകുപ്പ് തയ്യാറായിട്ടില്ല. മത്സ്യബന്ധനത്തിനിടയിൽ അപകടം സംഭവിക്കുന്നവരെ ഫിഷറീസ് വകുപ്പ് ഒരിക്കലും തിരിഞ്ഞു നോക്കാറില്ല. ഔട്ട് ബോട്ടുകൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കുന്നില്ല. അതിന് വേണ്ട നടപടികൾ ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ധർണ്ണ ആവശ്യപ്പെട്ടു.

സി.പി.ഐ.എം ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി അംഗം സഖാവ് ലുഖ്മാൻ ധർണ്ണയിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ലക്ഷദ്വീപ് മത്സ്യത്തൊഴിലാളി യൂണിയൻ(സിഐടിയു) കവരത്തി യൂണിറ്റ് സെക്രട്ടറി സഖാവ് ബഷീർ സ്വാഗതവും സി.പി.ഐ.എം സെക്രട്ടറി സഖാവ് പി.പി.റഹീം നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here