90ലേക്ക് എത്താൻ അധികം കാത്തിരിക്കേണ്ടി വരില്ല, അഞ്ച് മാസത്തിനിടെ കൂടിയത് 6.71 രൂപ, ഡീസലിന് വർധിച്ചത് 5 രൂപയോളം, സമരവുമായി പ്രതിപക്ഷ പാർട്ടികൾ
ഇന്ധന വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തു. വിലവർദ്ധനവിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുമാണ് ബന്ദ്. സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, ബിഎസ് പി ഭാരത് ബന്ദിനോട് സഹകരിക്കില്ല.
സെപ്തംബര്‍ പത്ത് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ഭാരത് ബന്ദ്. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക