കവരത്തി: ലക്ഷദ്വീപിൽ ഏറ്റവും ജനപ്രവാഹമുള്ള ഔദ്യോഗിക ദ്വീപായ കവരത്തിയിൽ പെട്രോൾ പ്രതി സന്ധി രൂക്ഷമായ നിലയിൽ. കഴിഞ്ഞ 15 ദിവസത്തിൽ കുടുതലായി ദ്വീപിലെ കോ ഓപ്റേറ്റീവ് സുസൈറ്റിയിലേക്ക് വൻ കരയിൽ നിന്നും പെട്രോൾ ബാരലുകൾ ഇറങ്ങാത്തതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമായത്. ചെറുതും വലുതുമായ ഏകദേശം 9500 ലധികം വാഹനങ്ങളാണ് കവരത്തിയിൽ ഓടിക്കൊണ്ടിരിക്കന്നത്. ഏകദേശം 230 ഓളം ബാരലുകളാണ് ഒരു മാസം കവരത്തിയിൽ ആവ്ശ്യമായി വരിക. ഇവയിൽ നല്ലൊരു അളവ് അഡ്മിനിസ്ട്രേഷന്റെ ആവ്ശ്യങ്ങൾക്ക് നീക്കി വക്കേണ്ടി വരുന്നു. മിച്ചം വരുന്നത് സാധാരണ മാർക്കറ്റിൽ വിതരണം ചെയ്യുമ്പോൾ മിക്ക സമയങ്ങളിലും ആ വ്ശ്യാനുസരണം തികയാറില്ല. നിലവിലെ പെട്രോൾ ദൗർലഭ്യത രൂക്ഷമായതിനെ തുടർന്ന് ലിറ്ററിന് 180 വരെ ഈടാക്കിയാണ് കരി ചന്തയിൽ പെട്രോൾ വിൽക്കപ്പെടുന്നത്. സാധാരണ ജനങ്ങൾ അവരുടെ ഏറ്റവും പ്രധാന ആവ്ശ്യങ്ങൾക്ക് ആശ്രയിക്കുന്ന കവരത്തിയിൽ ഇത്തരം സാഹചര്യങ്ങൾ സ്രഷ്ഠിക്കപ്പെടുന്നത് അധികാരികളുടെ ഭാഗത്ത് നിന്നുള്ള വലിയ അനാസ്ഥയാണെന്ന് ബോർഡ് മെമ്പർമാർ തന്നെ ആരോപണമുയർത്തുന്നു. സമാനമായി ഗ്യാസ് സിലണ്ടറുകളുടെ ലഭ്യത കുറവും കവരത്തിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. താമസിയാതെ പെടൊൾ, ഗ്യാസ് സിലണ്ടറുകളുടെ ദൗർലഭ്യത പരിഹരിക്കപ്പെടും എന്ന് കവരത്തി കോ ഓപ്റേറ്റീവ് സുസൈറ്റി അതിക്രിതർ അവകാശപ്പെടുന്നുവെങ്കിലും ഇത്രയും ദിവസം സാധാരണ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന അമിത ചെലവിന് ആര് ഉത്തരവാദിത്ത്വം ഏറ്റടുക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക