ബ്രസീല്‍ – അര്‍ജന്റീന പോരിന് വീണ്ടും കളമൊരുങ്ങുന്നു. ഇത്തവണ സൗദി അറേബ്യയിലെ ജിദ്ദയാണ് ബ്രസീല്‍- അര്‍ജന്റീന മത്സരത്തിന് വേദിയാവുക. അടുത്ത മാസത്തെ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടെ ഒക്റ്റോബര്‍ 16നാണ് മത്സരം.
സൗദിയിലെ ജിദ്ദയില്‍ വെച്ചാണ് മത്സരം നടക്കുക. മലയാളികള്‍ ഏറെയുള്ള നാടാണ് ജിദ്ദ. പ്രവാസി മലയാളികള്‍ക്ക് അവരുടെ ഇഷ്ട രാജ്യങ്ങളെയും താരങ്ങളെയും കാണാനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാകുമിത്. ഒക്റ്റോബര്‍ 12ന് ബ്രസീലിന് സൗദി അറേബ്യയുമായിട്ട് മത്സരമുണ്ട്.
ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക