ദേശീയ അധ്യാപക പുരസ്കാരം; രാഷ്ട്രപതിയിൽ നിന്നും ഡോ. അബ്ദുൽ ഹക്കീം ഏറ്റുവാങ്ങി.

0
1521
ദേശീയ അധ്യാപക പുരസ്കാരം രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് നിന്ന് ഡോക്ടർ അബ്ദുൽ ഹക്കീം ഏറ്റുവാങ്ങുന്നു.

ന്യൂഡൽഹി: അധ്യാപകദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ദേശിയ അധ്യാപക അവാർഡുകൾ വിതരണം ചെയ്തു. ലക്ഷദ്വീപിൽ നിന്നും അമിനി ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ഡോ.അബ്ദുൽ ഹകീം മികച്ച അധ്യാപകനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

കാസർഗോഡ് നീലേശ്വരം ചെറിയകര ഗവ. എൽ. പി സ്കൂൾ അധ്യാപകൻ എം. മഹേഷ്‌ കുമാർ ഉൾപ്പെടെ 46 അദ്ധ്യാപകർ അവാർഡ് ഏറ്റുവാങ്ങി. ആൻഡമാൻ നിക്കോബാർ ഐലൻഡിലെ ഗവ.മിഡിൽ സ്കൂൾ അദ്ധ്യാപകനും കൊല്ലം ചെങ്ങമനാട് സ്വദേശിയുമായ ഡോ.ബെൻസി ജോയ് എന്നിവരും പുരസ്കാരം സ്വീകരിച്ചു.

www.dweepmalayali.com

വെള്ളിമെഡലും സർട്ടിഫിക്കറ്റും അമ്പതിനായിരം രൂപയുമാണ് അവാർഡ്. മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഗ്രിയാൽ സന്നിഹിതനായിരുന്നു. കൽപ്പേനി ദ്വീപ് സ്വദേശിയായ ഡോ.അബ്ദുൽ ഹക്കീം പരേതനായ ശൈക്കോയ മാസ്റ്ററുടെ മകനാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here