കവരത്തി: ലക്ഷദ്വീപ് മർക്കസിന് കീഴിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുള്ളാഹി(ഖ.സി) ഉറൂസ് മുബാറക് സമാപിച്ചു. വിവിധ സെഷനുകളിലായി നടന്ന സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

ആരാധനാലയങ്ങളില്‍ സ്ത്രീ പ്രവേശനം അടക്കമുള്ള മതപരമായ കാര്യങ്ങളില്‍ മത വിശ്വാസികളോടും മത പണ്ഡിതന്മാരോടും അഭിപ്രായം ആരാഞ്ഞതിന് ശേഷമായിരിക്കണം പാർലമെന്റ് നിയമം നിര്‍മ്മിക്കേണ്ടതും കോടതികള്‍ നിയമം വ്യാഖ്യാനിക്കേണ്ടതുമെന്ന്
മര്‍കസ് വൈസ് ചാന്‍സലര്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കാട് പറഞ്ഞു. മര്‍കസ് ലക്ഷദ്വീപ് കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി (ഖ.സി) 299-ആം ഉറൂസ് മുബാറക്കിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മീറ്റ് ദി സ്കോളർ’ ഉൾപ്പെടെ വിവിധ സെഷനുകളക്ക് അദ്ദേഹം നേതൃത്വം നൽകി.
കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പെര്‍സന്‍ ടി.അബ്ദുള്‍ഖാദര്‍ സമ്മേളനം ഔദ്യോഗികമായി
ഉല്‍ഘാടനം ചെയ്തു. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയര്‍ പെര്‍സന്‍ എ.പി. നസീര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
എസ്.എസ്.എഫ് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്‍റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകി. എസ്.വൈ.എസ് പ്രസിഡന്റ് എ പി സൈനുല്‍ ആബിദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഉസ്താദ് ഡോ.കോയാ കാപ്പാടിന്‍റെ രിഫായി ബൈത്ത് സദസ്സിന് ആത്മീയ ആവേശം പകര്‍ന്നു
ലക്ഷദ്വീപ് മര്‍കസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് അന്‍വരി, മര്‍കസ് മസ്ജിദുല്‍ ഹുദാ ഇമാം എംകെ അസ്ഹര്‍ സഖാഫി, ഹാഷിം അഹ്സനി, സാലിഹ് സഖാഫി, ഫഹദ് ഖമീസ്, ജാഫര്‍ അഹ്‌സനി, ഹസ്സന്‍ സഖാഫി, നാഫിഹ് സഖാഫി, ഷരീഫ് നുസ്രി, ഹംസക്കോയ സഖാഫി എന്നിവർ പ്രസംഗിച്ചു. സിഎം മുഹ്‌സിന്‍, സി.കാസ്മി, കെ.ആലിക്കോയ, പി.വി. ഉമറുല്‍ ഫാറൂക്ക്, വി.പി.പി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എന്‍. തങ്ങക്കോയ, സി.എം സലിം, പി.വി റഫീഖ്, എ. മസൂദ്, കെ.ആഷിക്, നൂര്‍ മുഹമ്മദ്, അസീസ്, മുഹമ്മദ്,ബി.സാദിഖ് പങ്കെടുത്തു.
ഉറൂസിന്റെ ഭാഗമായി ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് ജല്‍സാ, രിഫായി റാത്തീബ്, ആത്മീയ സമ്മേളനം എന്നിവയും വിവിധ ദിവസങ്ങളിലായി നടന്നു.
ആത്മീയ സമ്മേളനത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കൂറ തങ്ങള്‍) നേതൃത്വം നല്‍കി.
സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക