സ്നേഹസ്മൃതി; പ്രൗഡമായി സഈദ് സാഹിബ് അനുസ്മരണം.

0
950

കൊച്ചി: ലക്ഷദ്വീപിനെ ഏറ്റവും കൂടുതൽ തവണ പാർലമെന്റിൽ പ്രതിനിധീകരിച്ച ദ്വീപു രാഷ്ട്രീയത്തിന്റെ അതികാനായിരുന്ന മർഹൂം പി.എം.സഈദ് സാഹിബിന്റെ സ്മരണയിൽ എൻ.എസ്.യു.ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച “സ്നേഹസ്മൃതി” സഈദ് സാഹിബ് അനുസ്മരണവും അവാർഡ് ദാനവും പ്രൗഡമായ പരിപാടികളോടെ സമാപിച്ചു. എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങ് എൽ.ടി.സി.സി പ്രസിഡന്റ് ശ്രീ.ഹംദുള്ള സഈദ് ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടോളം ഇന്ത്യൻ പാർലമെന്റിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച സഈദ് സാഹിബ് ലോകത്തിന് മുന്നിൽ ലക്ഷദ്വീപിന്റെ യശസ്സ് വാനോളം ഉയർത്തുകയും ലക്ഷദ്വീപിനെ കാലത്തിന് മുന്നേ നടത്തുന്നതിന് വേണ്ടി പ്രാപ്തമാക്കുകയും ചെയ്തു എന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച നേതാക്കൾ പറഞ്ഞു. എൻ.എസ്.യു.ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.ഹഫീള്ഖാൻ എം.സിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ശ്രീ.വി.ഡി.സതീശൻ, മുൻമന്ത്രി ശ്രീ.കെ.ബാബു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം എം.പി ശ്രീ.ഹൈബി ഈഡൻ മുഖ്യാതിഥിയായിരുന്നു. എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിമാരായ ശ്രീ.അബിൻ വർക്കി, ശ്രീ.ഷംസീർ അൻസാരി ഖാൻ, ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് മുൻ ചെയർപേഴ്സൺ ശ്രീ.അൽത്താഫ് ഹുസൈൻ, എറണാകുളം ഡി.സി.സി പ്രസിഡന്റ് ശ്രീ.ബുഹാരി കോയ, കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ.അലോഷി സേവ്യർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെയും സാമൂഹിക പ്രവർത്തകരെയും “സഈദ് സാഹിബ് എക്സലൻസി അവാർഡ്” നൽകി ആദരിച്ചു. ഹയർ സെക്കന്ററിയിൽ ഉന്നത മാർക്ക് നേടിയ റുസല കാസിം മതിൽ ആന്ത്രോത്ത്, മുഹമ്മദ് സിനാൻ പൊക്കരപ്പാട കൽപ്പേനി, ഡാനിഷ് അക്തർ ചെറിയനല്ലാൽ കൽപ്പേനി, ഗാലിയാ ജലീൽ മൊന്തംപള്ളി കൽപ്പേനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഏറ്റവും നല്ല സാമൂഹിക സേവനത്തിന് കൽപ്പേനി ‘കൂമേൽ ബ്രദേഴ്സ് ചാലഞ്ചേഴ്സ് ക്ലബ്ബിന്’ അവാർഡ് നൽകി ആദരിച്ചു.

കലാ സാഹിത്യ രംഗത്തെ മികവിന് ശ്രീ.ദഹലാനെയും, യൂണിറ്റ് തലത്തിലുള്ള ഏറ്റവും മികച്ച പ്രവർത്തനത്തിന് ശ്രീ.മുഹമ്മദ് ശുഐബിനെയും ചടങ്ങിൽ അനുമോദിച്ചു. ശ്രീ. ഫാറൂഖ് അഫ്സൽ കെ.സി, മുഹമ്മദ് ശ്രീ.അൽത്താഫ് എസ്.എം എന്നിവർക്ക് എൻ.എസ്.യു.ഐയുടെ സ്നേഹോപഹാരം സമർപ്പിച്ചു. സഈദ് സാഹിബിന്റെ ഓർമ്മകളും അദ്ദേഹവുമായി ഉണ്ടായ അനുഭവങ്ങളും അനുസ്മരിച്ച ചടങ്ങിൽ ദ്വീപ് രാഷ്ട്രീയത്തിന്റെ ഇന്നലെകൾ പാഠമാക്കി നാളെയുടെ ദിശ നിർണ്ണയിക്കുന്നതിന് ആ ഓർമ്മകൾ പ്രചോദനമാവണം എന്ന് വിവിധ നേതാക്കൾ പറഞ്ഞു. എൻ.എസ്.യു.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.അഷ്റഫ് സി.എച്ച്.പി സ്വാഗതവും ശ്രീ.മുസ്തഫാ നന്ദിയും പറഞ്ഞു.

കടപ്പാട്: ആസിഫ് കൽപ്പേനി (എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി)


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here