കൽപ്പേനി: “തിരുനബി(സ) സഹിഷ്ണുതയോടെ മാതൃക” എന്ന പ്രമേയത്തിൽ മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘ കുടുംബത്തിന് കീഴിൽ നടത്തപ്പെടുന്ന മീലാദ് കാമ്പയിനിന് കൽപ്പേനി ദ്വീപിൽ തുടക്കമായി. കാമ്പയിനിന് തുടക്കം കുറിച്ചു കൊണ്ട് നടന്ന അഹ്മദ് സൂഫി (റ)ന്റെ മഖാം സിയാറത്തിന് എസ്. വൈ. എസ് പ്രസിഡന്റ് നജ്മുൽ ഹുസൈൻ സഖാഫി നേതൃത്വം നൽകി. ശേഷം നടന്ന “റബീഉൽ അവ്വൽ വിളമ്പര ബൈക്ക് റാലി” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വലാത്ത് സമർപ്പണം, മദ്ഹ് കീർത്തന സദസ്സുകൾ, മറ്റു വിവിധതരം പരിപാടികളും കാമ്പയിനിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നടത്തപ്പെടും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക