കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മിന്നുന്ന വിജയം.

0
766

ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് നിയമസഭാ മണ്ഡലത്തിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപ തിരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ജയം. നിയമസഭാ സീറ്റുകളായ രാമനഗരിയില്‍ ജെഡിഎസും ജമഖണ്ഡിയില്‍ കോണ്‍ഗ്രസും വിജയിച്ചു. മാണ്ഡ്യ, ബെല്ലാരി ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം സ്വന്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ശിവമോഗയില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

സിറ്റിങ് സീറ്റായ ബെല്ലാരി കോണ്‍ഗ്രസ് പിടിച്ചെടുത്തത് ബിജെപിക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത് . ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്രയാണ് ശിവമോഗയില്‍ വിജയിച്ച ബിജെപിയുടെ ഏക സ്ഥാനാര്‍ഥി. രാഘവേന്ദ്രക്കെതിരെ മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പ വലിയ പോരാട്ടമാണ് കാഴ്ചവച്ചത്. എല്‍ ആര്‍ ശിവരാമെഗൗഡ മാണ്ഡ്യയില്‍ കാഴ്ചവെച്ചതും വലിയ വിജയമാണ്. ബിജെപി സ്ഥാനാര്‍ഥി അവസാന നിമിഷം പിന്‍മാറിയ രാമനഗരിയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത 1.05 ലക്ഷം വോട്ടുകളുടെ വോട്ടുമായി വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
നിയസഭാ സീറ്റ്: രാമനഗര- അനിത കുമാരസ്വാമി (ദള്‍ 125043). ബിജെപി(15906). അനിത കുമാരസ്വാമി വിജയിച്ചു.
ജമഖണ്ഡി -ആനന്ദ് ന്യാമെഗൗഡ (കോണ്‍ 96968), ശ്രീകാന്ത് കുല്‍കര്‍ണി (ബിജെപി 57492) ആനന്ദ് വിജയിച്ചു.
ലോക്‌സഭാ സീറ്റ്: ബെല്ലാരി -വിഎസ് ഉഗ്രപ്പ (കോണ്‍ 588863 ), ജെ.ശാന്ത (ബിജെപി360608),
ന്മ ശിവമോഗ- ബി.വൈ രാഘവേന്ദ്ര (ബിജെപി 489959), മധു ബംഗാരപ്പ (ദള്‍ 442571)
മാണ്ഡ്യ- എല്‍.ആര്‍ ശിവരാമെഗൗഡ (ദള്‍ 494728), ഡോ.സിദ്ധരാമയ്യ (ബിജെപി)


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here