എസ്.ജെ.എം ലക്ഷദ്വീപ് ജില്ലാ സമ്മേളനം കവരത്തിയിൽ.

0
1182

കവരത്തി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകളിലെ അധ്യാപക കൂട്ടായ്മയായ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സമ്മേളനം ജനുവരി 4,5,6 തിയ്യതികളിൽ കവരത്തിയിൽ വെച്ച് നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. “കൻസുൽ ഉലമാ ചിത്താരി ഉസ്താദിന്റെ” നാമധേയത്തിൽ ഒരുക്കുന്ന സമ്മേളന നഗരിയിൽ വിവിധ സെഷനുകളിലായി നടക്കുന്ന ക്ലാസുകൾക്ക് പ്രമുഖർ നേതൃത്വം നൽകും. ഇതുമായി ബന്ധപ്പെട്ട് കവരത്തിയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് ഹംസകോയ സഖാഫിയുടെ അധ്യക്ഷതയിൽ സൈതലവി മുസ്ലിയാർ കക്കോവ് ഉത്ഘാടനം ചെയ്തു. ജഅ്ഫർ അഹ്സനി, അബ്ദുള്ള കോയ മുസ്ലിയാർ അഗത്തി, അഷ്റഫ് അമാനി തുടങ്ങയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഈദ് സഖാഫി സ്വാഗതവും അബ്ദു സമദ് ദാരിമി നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here