സ്വര്ണ്ണനിറം കണ്ട് തൊട്ടാല്‍ ഉടന്‍ മരണം പോലും നല്കാന് കഴിവുള്ളവയാണ് ബ്ലൂറിങ്ഡ് നീരാളികള്‍. അറിഞ്ഞോ അറിയാതെയോ അതീവ വിഷമുള്ള ബ്ലൂറിങ്ഡ് നീരാളിയെ കൈയ്യിലെടുത്താല്‍ മരണം സംഭവിക്കാം. അതിനിടയിലാണ് ബാങ്കോക്കിലെ ഒരു റസ്റ്റോറന്റില്‍ മറ്റ് സമുദ്രോല്പ്പന്നങ്ങള്ക്കൊപ്പം ഇവയെ പാചകം ചെയ്ത് വിറ്റത്. പാഥും താനിയില്‍ സമുദ്ര വിഭവങ്ങള്‍ മാത്രം പാകം ചെയ്ത് നല്കുന്നിടത്താണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് ഫൂക്കറ്റ് മറൈന്‍ ബയോളജിക്കല്‍ സെന്റര്‍ ചീഫ് കോങ്കിയറ്റ് കിറ്റിവറ്റനാവോംഗ് മുന്നറിയിപ്പ് നല്കി’ കടല്‍ത്തീരങ്ങളില്‍ പോകുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇവ അധികമായി ഇപ്പോള്‍ കടല്‍ത്തീരങ്ങളില്‍ കാണപ്പെടുന്നുണ്ട്. ആളുകള്‍ ഇത്തരം നീരാളികളെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അതിന്റെ നീല വളയങ്ങളാല്‍ എളുപ്പത്തില്‍ തിരിച്ചറിയാം ‘അദ്ദേഹം പറഞ്ഞു.
അതീവ അപകടകാരികളായ നീരാളിയാണ് ബ്ലൂറിങ്ഡ് നീരാളികള്‍. ഇവയുടെ വിഷമേറ്റാല്‍ മിനിട്ടുകള്‍ക്കകം മരണം സംഭവിക്കും. സ്വര്‍ണ നിറമാണ് ഇവയുടെ ശരീരത്തിന്. തിളങ്ങുന്ന ശരീരത്തില്‍ നീല വളയങ്ങളുമുണ്ട്. ഇതാണ് ഇവയ്ക്ക് ബ്ലൂറിങ്ഡ് നീരാളികള്‍ എന്ന പേരു വരാന്‍ കാരണം. അതീവ വിഷമുള്ള ഇവ പവിഴപ്പുറ്റുകള്‍ക്കിടയിലും പാറക്കൂട്ടങ്ങള്‍ക്കിടയിലുമൊക്കെയാണ് സാധാരണയായി കാണപ്പെടാറുള്ളത്. ജപ്പാന് മുതല്‍ ഓസ്ട്രേലിയ വരെ പസിഫിക് സമുദ്രത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായാണ് ഇവയുടെ വാസം.
ലോകത്തിലെ ഏറ്റവും വിഷമുള്ള കടല്‍ജീവികളിലൊന്നാണ് ബ്ലൂറിങ്ഡ് നീരാളികള്‍.വലുപ്പത്തില്‍ ചെറുതാണെങ്കിലും വിഷത്തിന്റെ കാര്യത്തില്‍ കേമന്മാരാണിവര്.12 മുതല്‍ 20സെന്റീമീറ്റര്‍ വരെ നീളമേ ഇവയ്ക്കുള്ളൂ.മിനിട്ടില്‍ 26 മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട് ഇവയുടെ ശരീരത്തില്‍. ഇവയുടെ കടിയേറ്റാല്‍ മിനിട്ടുകള്‍ക്കകം മരണം സംഭവിക്കും. ഇതിനെതിരെയുള്ള പ്രതിവിഷവും ലഭ്യമല്ല.
കടപ്പാട്: JanamTV
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക