കവരത്തി: ലക്ഷദ്വീപ് ഭരണകൂടം തുടരുന്ന തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ,ഗതാഗത മേഖലകളിലെ തെറ്റായ പരിഷ്കരണങ്ങൾ പിന് വലിക്കണമെന്നും നിലവിലുള്ള പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരംആവശ്യപ്പെട്ട് കൊണ്ട് കവരത്തിയിലെ ലക്ഷദ്വീപ് സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിച്ചു. പാർട്ടി അധ്യക്ഷൻ ഹംദുള്ളാ സഈദ് ഉത്ഘാടനം ചെയ്തു. ദ്വീപ് ജനതയ്ക്ക് കോണ്‍ഗ്രസ്സ് സമ്മാനിച്ച നേട്ടങ്ങൾ നഷ്ടപ്പെടുത്താനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ്സ് ചെറുത്ത് തോല്പിക്കുമെന്നു മാർച്ച് ഉത്ഘാടനം ചെയ്ത് കൊണ്ട് ഹംദുള്ളാ സഈദ് പറഞ്ഞു.
ദ്വീപ് യുവാക്കളുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്ന വിധത്തിൽ പോസ്റ്റുകൾ അബോളിഷ് ചെയ്യാനുള്ള നീക്കം, കോണ്‍ഗ്രസ്സ് സർക്കാരുകൾ സമ്മാനിച്ച യാത്രാ കപ്പലുകൾ യാത്ര നടത്തതാതെ കെട്ടിയിട്ടുന്ന അവസ്ഥ, വിദ്യാർത്ഥി സ്കോളർഷിപ്പുകൾ,പഠന ടൂറുകൾ എന്നിവയിലെ കാല താമസം, വിവിധ സർക്കാർ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നത് തുടങ്ങി അനവധി ജനകീയ വിഷയങ്ങളിൽ പരിഹാരം തേടിയാണ് ലക്ഷദ്വീപ് കോണ്‍ഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ വിവിധ ദ്വീപുകളിൽ നിന്നെത്തിയ പ്രതിനിധികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.
ബി.ജെ.പിയുടെ താൽപര്യ സംരക്ഷണത്തിനായി ഭരണകൂടത്തെ ഉപയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റർ പട്ടേലിനെതിരെയും അതിന് കൂട്ട് നിൽക്കുന്ന എം.പി ഫൈസലിന്റെ വഞ്ചനാ നിലപാടിന് എതിരെയും ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾ ഉയരുകയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക