ന്യൂഡല്‍ഹി/ തിരുവനന്തപുരം:
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി– ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ പണിമുടക്ക് ആരംഭിച്ചു. ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാന പ്രകാരം അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ രാജ്യത്തിന്റെ സമസ്‌ത മേഖലയും അണിചേര്‍ന്നു. പണിമുടക്ക് ഇന്ന് അര്‍ധരാത്രിവരെ തുടരും.
തൊഴിലാളികളും കര്‍ഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പെടെ 30 കോടിയോളം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രാമങ്ങളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൃഷിയിടങ്ങളിലിറങ്ങാതെ ബുധനാഴ്‌ച ഗ്രാമീണ ഹര്‍ത്താലാചരിക്കും. രാജ്യത്തെ 175 കര്‍ഷക, കര്‍ഷകത്തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിലുണ്ട്.
കടപ്പാട്: ദേശാഭിമാനി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക