കവരത്തി: ലക്ഷദ്വീപുകാർക്കുള്ള കരസേനാ റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 21 മുതൽ 23 വരെ കവരത്തിയിൽ നടക്കും. കോഴിക്കോട് ആർമി റിക്രൂട്ടിങ്ങ് ഓഫീസറാണ് റാലി നടത്തുന്നത്. റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ലക്ഷദ്വീപുകാരായ യുവാക്കൾ ഫെബ്രുവരി പതിനാലിന് മുമ്പായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി റെജിസ്റ്റർ ചെയ്യണം. അപേക്ഷകളുടെ പരിശോധനകൾക്ക് ശേഷം റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ അർഹത നേടിയവർക്കുള്ള അഡ്മിറ്റ് കാർഡ് ഫെബ്രുവരി 16-ന് മുമ്പായി ഉദ്യോഗാർഥികളുടെ ഇ-മൈൽ വിലാസത്തിൽ അയച്ചു നൽകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക