ആന്ത്രോത്ത്: കാരക്കാട് യങ്ങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി ടാസ്കാ കാറ്റലൻസ്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും അധിക സമയവും കഴിഞ്ഞപ്പോഴും ഗോൾ രഹിത സമനിലയായിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടിലാണ് സാസ്കയെ പിന്നിലാക്കി ടാസ്കാ കാറ്റലൻസ് വിജയികളായത്. ചാമ്പ്യൻസ് കിരീടം ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ സമ്മാനിച്ചു.
ടൂർണമെന്റിലെ ജെന്റിൽ പ്ലയറായി സാസ്കാ താരം നദീമിനെ തിരഞ്ഞെടുത്തു. മികച്ച മിഡ്ഫീൽഡർ താരം- സാസ്കാ താരം ജുനൈദ്, ഫെയർ പ്ലേ ടീം- ആർ.എം.സി, മികച്ച ജനകീയ താരം-ആർ.എം.സി താരം ഫായിസ്, റൈസിംഗ് സ്റ്റാർ-മുഹമ്മദ് സബാഹ്, മികച്ച ഗോൾകീപ്പർ- റിൻഷിദ് ബിൻ അക്ബർ (സാസ്ക) എന്നിവരെ ആദരിച്ചു. ആർ.എം.സിക്കെതിരെ എൽ.എൽ.എഫ് താരം സിനുവാൻ നേടിയ ഗോൾ ടൂർണമെന്റിലെ മികച്ച ഗോളായി തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയ ആർ.എം.സി താരം ഫായിസിന് ഗോൾഡൺ ബൂട്ട് നൽകി ആദരിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ടാസ്കാ കാറ്റലൻസിന്റെ നാലാം നമ്പർ താരം അഫ്റഹിനെയാണ്. അഫ്റഹിന് ഗോൾഡൺ ബോൾ, സൈക്കിൾ മറ്റു സമ്മാനങ്ങൾ നൽകി. ഫൈനൽ മത്സരത്തിലെ ഇരു ടീമുകളിലെയും എല്ലാ താരങ്ങൾക്കും ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ ഒരോ ഫുട്ബോൾ വീതം സമ്മാനിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക