ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ ‘ട്യൂബ് ലൈറ്റ്’ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല നരേന്ദ്ര മോദി പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിമാര്‍ക്ക് പ്രത്യേക അന്തസാണുള്ളത്. പ്രത്യേക രീതിയിലാണ് പ്രധാനമന്ത്രിമാര്‍ പൊതുവെ പെരുമാറുന്നത്. എന്നാല്‍, നമ്മുടെ പ്രധാനമന്ത്രി അങ്ങനെയല്ല. പ്രധാനമന്ത്രി പദത്തിന് ചേരുംവിധമല്ല അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും പാര്‍ലമെന്റിന് പുറത്ത് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടതിന്റെ മുറുമുറുപ്പാണ് പരിഹാസത്തിന് പിന്നിലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതിനാല്‍ പരിഹാസത്തിന് മറുപടി നല്‍കില്ലെന്നും പറഞ്ഞിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് രാഹുല്‍ രംഗത്തെത്തിയിട്ടുള്ളത്.
വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ സംസാരിക്കാന്‍ മുതിര്‍ന്നതോടെയാണ് മോദി അദ്ദേഹത്തെ പരിഹസിച്ചത്. ‘ഞാന്‍ 30 – 40 മിനിറ്റ് സംസാരിച്ചു. ചിലര്‍ അങ്ങനെയാണ് ട്യൂബ് ലൈറ്റുപോലെ കത്താന്‍ വൈകും’ – പ്രധാനമന്ത്രി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക