മതനിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികൾ നടത്തിയ റാലികൾ, പരിപാടികൾ എതിർക്കപ്പെടേണ്ടത്: എസ്.എസ്.എഫ് ലക്ഷദ്വീപ്

0
338

കവരത്തി: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ ഉണ്ടായ സ്‌ത്രീ പങ്കാളിത്തത്തിനെതിരെ പ്രതികരിച്ച് എസ്.എസ്.എഫ് രംഗത്ത്. കഴിഞ്ഞ ദിവസം കവരത്തിയിൽ എൻ.സി.പി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു. ഭാരത് ജോഡോ യാത്രയിൽ സ്‌ത്രീകൾ പങ്കെടുത്തിനെതിരെ മത പണ്ഡിതന്മാർ വിമർശനം നടത്തിയിരുന്നു. വിമർശനം നടത്തിയ മത പണ്ഡിതനെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് എസ്.എസ്.എഫ് ലക്ഷദ്വീപ് പ്രതികരിച്ചത്.

Join Our WhatsApp group.

മതനിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികൾ നടത്തിയ റാലികൾ, പരിപാടികൾ എതിർക്കപ്പെടേണ്ടത് തന്നെ. ലക്ഷദ്വീപ് സമൂഹം നാളിതുവരെ കാത്തു സൂക്ഷിച്ചു പോന്ന സംസ്കാരത്തിന് നിരക്കാത്ത വിതം ദ്വീപിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ തെരുവിൽ സ്ത്രീകളെ ഇറക്കി നടത്തുന്ന പ്രവർത്തനങ്ങളെ മത നിയമങ്ങൾ ചൂണ്ടി കാട്ടി തിരുത്തേണ്ടത് പണ്ഡിതന്മാർ തന്നെ. മതനിയമങ്ങളെ പരിഹസിക്കുന്ന സമീപനങ്ങളിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും മാറി നിൽക്കണം.
എന്നാണ് എസ് എസ് എഫ് തങ്ങളുടെ പ്രസ്താവനയിൽ പറയുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here