കിൽത്താൻ: കിൽത്താൻ ദ്വീപിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ സ്ത്രീകൾ പങ്കെടുത്ത സംഭവത്തെ വിമർശിച്ച റൗഫ് എന്ന മദ്രസാ അധ്യാപകനായ ഉസ്ദാതിനെ രണ്ട് പേര് മദ്രസയിൽ എത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി കിൽത്താൻ യൂത്ത് കോൺഗ്രസ് കമ്മിറ്റി. കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജലീൽ അറക്കൽ ആണ് നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ഇറക്കിയത്.

ഭരണാഘടനാ മൂല്യങ്ങളെയും ജനാധിപത്യ മര്യാദകളെയും ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയ്ക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട്, ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ഒരു നിലപാടും ഈ പ്രസ്ഥാനം എടുക്കില്ല എന്നും പ്രസ്താവനയിൽ പറയുന്നു.

മദ്രസാ അധ്യാപകനോട് രണ്ടു വ്യക്തികൾ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം കോൺഗ്രസ്സ് പാർട്ടിയുടെ അറിവോടുകൂടിയോ അനുവാദത്തോടുകൂടിയോ അല്ല. അങ്ങനെ ചെയ്തവർ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമല്ല എന്ന് ജലീൽ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സംഭവവുമായി കോൺഗ്രസ്സ് പാർട്ടിക്കോ പാർട്ടി നേതൃത്വതിനോ ഒരു പങ്കുമില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ വിവാദങ്ങളിലേക്ക് പാർട്ടിയേയോ, നേതാക്കളേയോ പണ്ഡിതന്മാരെയോ വലിച്ചിഴക്കരുതെന്നും ജലീൽ അറക്കൽ
പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക