മിനിക്കോയ്: വനിതാ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ട് ഡോ.മുനീർ മണിക്ഫാൻ ഫൈസ് ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചു. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ശക്തയായ സ്ത്രീ ഏന്റെ വല്ല്യുമ്മയാണെന്ന് അദ്ദേഹം പറയുന്നു. 1920 കാലഘട്ടത്തിൽ തന്നെ എഴുതാനും വായിക്കാനും പഠിച്ച വല്ല്യുമ്മ ബാല്യകാലത്തെ എന്റെ ഗുരുനാഥയും വഴികാട്ടിയും എല്ലാമായിരുന്നു. ഖുർആനിൽ വളരെയധികം പ്രാവീണ്യയായിരുന്ന അവർക്ക് ഒട്ടുമിക്ക സൂക്തങ്ങളും മനപ്പാഠമായിരുന്നു, അദ്ദേഹം പറയുന്നു.

ഉപജീവനത്തിനായി പിതാവ് കപ്പൽ ജോലികൾ ചെയ്യുമ്പോഴും ഞങ്ങൾ നാല് ആൺമക്കളെയും വിദ്യാഭ്യാസം നൽകി ഉയർത്തിയെടുത്ത മാതാവാണ് താൻ കണ്ട രണ്ടാമത്തെ മികച്ച സ്ത്രീ എന്ന് വനിതാ ദിനത്തിൽ കുറിച്ച വരികളിൽ ഡോ.മുനീർ പറയുന്നു.
എന്റെ ജീവിത പങ്കാളിയാവുക എന്ന ഏറ്റവും വലിയ വെല്ലുവിളി ഏറ്റെടുത്ത് എന്നോടൊപ്പം കൂടിയ എന്റെ ഭാര്യയാണ് ഞാൻ കണ്ട മൂന്നാമത്തെ ശക്തയായ സ്ത്രീ. സ്വയം സംതൃപ്തനാവുന്നത് വരെ മറ്റാരെയും കേൾക്കാതെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളിൽ ജീവിക്കുന്ന എന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ച തന്റെ ഭാര്യയുടെ ധൈര്യം അദ്ദേഹം എടുത്തു പറയുന്നു. എല്ലാ വെല്ലുവിളികളെയും നേരിടാനും, പരാജയങ്ങളിൽ നിന്നും പാഠമുൾക്കൊള്ളാനും, ജീവിത്തിൽ വിജയിക്കുന്നത് വരെ പോരാടാനും ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചതും ഏറ്റവും നന്നായി അവരെ വളർത്തിയതും പ്രിയപ്പെട്ട ഭാര്യയാണെന്നും വല്ല്യുമ്മ,ഉമ്മ, ഭാര്യ എന്നിവർക്കൊപ്പം ലോകത്തെ മുഴുവൻ സ്ത്രീകൾക്കും വനിതാ ദിനത്തിൽ ആശംസകൾ നേരുന്നതായും ഡോ.മുനീർ ഫൈസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക