തിരുവനന്തപുരം: കണ്ണൂർ, കരുണാ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ പി.സദാശിവം ഒപ്പുവെച്ചില്ല. ഇതോടെ സുപ്രീം കോടതി വിധി അനുസരിച്ച് പ്രസ്തുത കോളേജുകളിലെ പ്രവേശനം അസാധുവാകും. 2016-2017 അധ്യയന വർഷമാണ് മെറിറ്റ് സമ്പ്രദായം അട്ടിമറിച്ചു കൊണ്ട് ഈ കോളേജുകളിൽ പ്രവേശനം നടത്തിയത്. ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേതം അനുസരിച്ച് നിയമസഭ പാസാക്കിയ ബിൽ ഒപ്പു വെയ്ക്കുന്നതിൽ ഗവർണർ തീരുമാനം എടുക്കുകയായിരുന്നു. ബിൽ നിലനിൽക്കില്ല എന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഗവർണറുടെ നടപടി. സുപ്രീം കോടതിയിൽ നിന്നുമുണ്ടായ വിധിയും, ഇപ്പോൾ ഗവർണർ ബിൽ അംഗീകരിക്കാൻ വിസമ്മതിച്ചതും സർക്കാരിന് കനത്ത തിരിച്ചടിയായി. ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ ബിൽ അസാധുവാകും. നേരത്തെ ഗവർണർ ഒപ്പിട്ട ബില്ലാണ് ഇപ്പോൾ കോടതിയിടപെടൽ മൂലം അസാധുവാവുന്നത്.
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക