കൊച്ചി: (www.dweepmalayali.com) എല്ലാ ദ്വീപുകളിലും പാചക വാതക ഗ്യാസ് സിലിണ്ടർ എത്തിക്കാനുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസലിന്റെ അദ്ധ്യക്ഷതയിൽ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രതിനിധികൾ പങ്കെടുത്തു. നിലവിൽ പാചക വാതക ഗ്യാസ് കവരത്തി, മിനിക്കോയ് തുടങ്ങിയ ദ്വീപുകളിൽ ആണ് ലഭിക്കുന്നത്. ഗ്യാസ് ഗോഡൗണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പല ദ്വീപുകളിലും പുരോഗമിക്കുകയാണ്. ആന്ത്രോത്ത് ദ്വീപിലെ ഗോഡൗൺ നിർമ്മാണം ഏതാണ്ട് പൂർണമായി. അടുത്ത് തന്നെ ഉദ്ഘാടനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക