കമ്മാരസംഭവം 14 ന് റിലീസ് ചെയ്യും

0
960

ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായ കമ്മാരസംഭവത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഷു റിലീസ് ആയി ഏപ്രില്‍ 14നാണ് ചിത്രം തീയേറ്ററിലെത്തുക. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രമായി ദിലീപ് എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറിനും വന്‍ സ്വീകരണമാണ് നേരത്തെ ആരാധകരില്‍ നിന്നും ലഭിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കമ്മാര സംഭവത്തിന്റെ രചന നിര്‍വഹിക്കുന്നത് മുരളീ ഗോപിയാണ്. ദിലീപിനും മുരളീ ഗോപിക്കുമൊപ്പം തമിഴ് താരം സിദ്ധാര്‍ത്ഥും കമ്മാര സംഭവത്തില്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ഷങ്കറിന്റെ ബോയ്‌സിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള ചിത്രമാണിത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here