കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് കൊറോണ കെയർ സെന്ററാക്കും.

0
1544

കോഴിക്കോട്: കോഴിക്കോട് ഗാഫർ ഖാൻ കോളനിയിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് കൊറോണ കെയർ സെന്ററാക്കുന്നതിന് തീരുമാനമാതി. കേരളത്തിൽ കൊവിഡ്19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്ടെ വിശാലമായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് ജില്ലാ കളക്ടർ ലക്ഷദ്വീപ് ഭരണകൂടത്തിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായി ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ.വിജേന്ത്ര സിങ്ങ് റാവത്ത് കോഴിക്കോട് ജില്ലാ കളക്ടർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 300 കിടക്കകളോടെ വിശാലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ലക്ഷദ്വീപ് ഭരണകൂടത്തിനും ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾക്കുമായി കേരള സർക്കാർ നൽകിവരുന്ന എല്ലാ സഹായങ്ങൾക്കും നന്ദിയറിക്കുന്നതായി കത്തിൽ ശ്രീ മ.വിജേന്ത്ര സിങ്ങ് റാവത്ത് പറഞ്ഞു. അതേസമയം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിയ ലക്ഷദ്വീപുകാരെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ എടുക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here