ന്യൂഡല്‍ഹി: 44 കോടി ഡോസ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. സെറം ഇന്‍സ്റ്റിസ്റ്റിയൂട്ടില്‍ നിന്ന് 25 കോടി ഡോസ് കൊവിഷീല്‍ഡിനും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി കൊവാക്‌സിനുമാണ് ഓര്‍ഡര്‍ നല്‍കിയത്.
പുതിയ ഓര്‍ഡറിനായി സിറം ഇന്‍സറ്റിറ്റിയൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെയെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വികെ പോള്‍ വ്യക്തമാക്കി.
രണ്ട് വാക്സിന്‍ നിര്‍മാതാക്കള്‍ക്കും കേന്ദ്രം ഇതിനോടകം നല്‍കിയ ഓര്‍ഡറുകള്‍ക്ക് പുറമേയാണിത്. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസും ലഭ്യമാകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക