കവരത്തി: ലക്ഷദ്വീപ് നിവാസികള്‍ക്ക് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ ഭക്ഷ്യകിറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അഡ്മിനിസ്‌ട്രേഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ലോക്ക്ഡൗണ്‍ മൂലം ദ്വീപിലെ 80 ശതമാനത്തോളം ആളുകളും ഉപജീവനമാര്‍ഗങ്ങള്‍ മുടങ്ങിയ സ്ഥിതിയില്‍ ആണെന്നും ഹര്‍ജിയില്‍ പറയുന്നു. ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെ കെ നാസിഹ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക