ലക്ഷദ്വീപിൽ അനധികൃതമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം: ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി

0
575

മട്ടാഞ്ചേരി: അനധികൃതമായി തൊഴിലിൽനിന്ന് പിരിച്ചുവിട്ട യുവാക്കളെ ജോലിയിൽ പ്രവേശിപ്പിക്കാൻ ലക്ഷദ്വീപ് ഭരണകേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കവരത്തി ദ്വീപ് സ്വദേശിയായ കെ പി സിറാജുദീനെ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റായി യോഗം തെരഞ്ഞെടുത്തു. നിലവിൽ സിപിഐ എം കവരത്തി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മിറ്റി അംഗവുമാണ്. ദ്വീപുകളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തുടരാൻ യോഗം തീരുമാനിച്ചു. പൊതുജനങ്ങൾ എത്തുന്ന സ്ഥലങ്ങൾ, ആശുപത്രി, സെക്രട്ടറിയറ്റ്, ബാങ്കുകൾ, എടിഎം എന്നിവിടങ്ങളിൽ കൈകഴുകാൻ വെള്ളവും ഹാൻഡ്‌വാഷും സാനിറ്റൈസറും എത്തിക്കും. തൊഴിലിന് പോകാൻപറ്റാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ നൽകാനും തിരുമാനിച്ചതായി ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി എം പി ഷെരീഫ് ഖാൻ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here