നെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പോകുന്ന ഹാജിമാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇന്ന് യാത്രയാവും. മിനിയാന്ന് വൈകുന്നേരം തന്നെ ഹാജിമാരെ വിമാനത്താവളത്തിനടുത്തുള്ള ഹജ്ജ് ക്യാമ്പിലെത്തിച്ചു. ഇന്നലെയായിരുന്നു ഹജ്ജ് ക്യാമ്പിൽ എത്തേണ്ടിയിരുന്നത്. ഇന്നലെ രാജ്യവ്യാപകമായി മോട്ടോർ വാഹന പണിമുടക്ക് ആയിരുന്നതിനാൽ മിനിയാന്ന് രാത്രിയോടെ തന്നെ ഹാജിമാരെ ഹജ്ജ് ക്യാമ്പിലെത്തിക്കുകയായിരുന്നു. 276 പേരാണ് ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലക്ഷദ്വീപിൽ നിന്നും പോകുന്നത്. ദ്വീപിൽ നിന്നുള്ള എല്ലാ ഹാജിമാരും ഒന്നിച്ച് ഒരു വിമാനത്തിലായിരിക്കും യാത്രയാവുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക