ന്യൂഡൽഹി: ലക്ഷദ്വീപിലെ ആൾതാമസമുള്ള പത്ത് ദ്വീപുകളിലും അഗ്നിശമന സേനയെ വിന്യസിക്കമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിംഗ് പറഞ്ഞു. മുഹമ്മദ് ഫൈസൽ എംപി യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ദ്വീപുകാർ നേരിടുന്ന പ്രശ്നങ്ങൾ എനിക്ക് നന്നായി അറിയാം. അത് പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് വകുപ്പ് എസ്.പി യുടെ കീഴിലാണ് ലക്ഷദ്വീപിലെ അഗ്നിശമന സേന പ്രവർത്തിക്കുന്നത്. അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരെ പലപ്പോഴും അധിക ചുമതലയായി ക്രമസമാധാനപാലനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങനെ രണ്ട് ചുമതലയും വഹിക്കുന്നവർക്ക് ശമ്പളത്തിന് പുറമെ ഇൻസെന്റീവ് നൽകുന്നതിന് വേണ്ട മാർഗനിർദേശങ്ങൾ അറിയിക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഇൻസെന്റീവ് നൽകുന്നതിന് വേണ്ട നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക