മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ദൈവം രംഗത്ത്. ഇംഗ്ളണ്ടിനെതിരെയുള്ള ടെസ്റ്റ് മാച്ച് നാളെ നടക്കാനിരിക്കെയാണ് സച്ചിന്റെ ഉപദേശം.
ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് വിഷമിക്കാതെ താങ്കള്‍ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിക്കണമെന്നാണ് സച്ചിന്റെ ഉപദേശം. മുന്നോട്ടുള്ള വഴിയില്‍ ചുറ്റുമുള്ളവരില്‍ നിന്ന് ഒരുപാട് പറയുകയും കേള്‍ക്കുകയുമെല്ലാം ചെയ്യും. എന്നാല്‍ ലക്ഷ്യം നേടാനുള്ള ആഗ്രഹം താങ്കളിലുണ്ടെങ്കില്‍ താങ്കള്‍ക്കത് സാധിക്കും. എജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിയിലും താങ്കള്‍ക്ക് തല ഉയര്‍ത്തി നില്‍ക്കാം. അതേസമയം, റണ്‍സിനായുള്ള താങ്കളുടെ ദാഹം ഒരിക്കലും അവസാനിപ്പിക്കരുത്. സച്ചിന്‍ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക