ചെത്തലത്ത്: രണ്ട് സീസണുകൾ ഗംഭീരമാക്കിയ VDPC മൺസൂൺ കപ്പ് ക്രിക്കറ്റ് ലീഗ് സീസൺ മൂന്നിന് ആരംഭം. ചെത്തലത്ത് ദ്വീപിൽ തെക്കിൻ മക്കളുടെ ആഭിമുഖ്യത്തിലാണ് ക്രിക്കറ്റ് ലീഗ് നടത്തപ്പെടുന്നത്. പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ എം അലി അക്ബർ ഉദ്ഘാടനം നിർവഹിച്ചു. ടൂർണ്ണമെന്റ് ചെയർമാൻ റാഷിദ് പതാക ഉയർത്തി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓത്ത് ടേക്കിംങ്ങ്, മാർച്ച് പാസ്റ്റ് എന്നിവ നടത്തപ്പെട്ടു.
ആദ്യ ഘട്ട മത്സരത്തിൽ ടീം SBC യെ എട്ട് ഓവറിൽ ടീം BASA തോൽപ്പിച്ചു. സൈഫലി ഖാൻ്റെ 15 ബോളിൽ നേടിയ 40 റൺസാണ് BASA യുടെ വിജയത്തിന് ചവിട്ട് പടിയായി മാറിയത്. കൂടാതെ അസറുദ്ധീൻ, നിസാം, സമ്മിൽ എന്നിവരുടെ വിക്കറ്റുകളും മത്സരത്തിന് മാറ്റ് കൂട്ടി. ഇത്തവണ ചെത്തലത്തിൽ നിന്നുള്ള പത്തോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ ടീമും മികച്ച കളിക്കാരെ അണിനിരത്തി മത്സരം മുറുക്കുകയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക