ലക്ഷദ്വീപിൽ പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചു

0
1651

കവരത്തി: ലക്ഷദ്വീപിൽ പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നത് കർശനമായി നിരോധിച്ച് കൊണ്ട് ഉത്തരവായി. ഈ മാസം നാലിനാണ് (04/09/2018) ഹെൽത്ത് സെക്രട്ടറി കൂടിയായ കലക്ടർ ഉത്തരവിറക്കിയത്.

വിദ്യാഭ്യാസ, ആരോഗ്യ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലോ പരിസര പ്രദേശങ്ങളിലോ പുകവലിക്കുന്നത് കർശനമായി നിരോധിച്ചു.
കൂടാതെ കോടതി, ലൈബ്രറികൾ, പോസ്റ്റ് ഓഫീസ്, മാർക്കറ്റുകൾ, കടകൾ, ഹോട്ടൽ, റെസ്റ്റോറൻ്റുകൾ, ബിസിനസ്-വ്യവസായ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, പാർക്കുകൾ, റിസോർട്സ്, കളി സ്ഥലങ്ങൾ, സ്റ്റേഡിയങ്ങൾ, പൊതു-സ്വകാര്യ യാത്രാ വാഹനങ്ങൾ (കപ്പലുകൾ, വെസ്സലുകൾ, ബോട്ടുകൾ, ബസ് ,ടാക്സി, ഓട്ടോ) ജെട്ടി, പോർട്ട്, ഓട്ടോ സ്റ്റാന്റ് എന്നീ സ്ഥലങ്ങളിലെല്ലാം പുകവലി നിരോധിച്ചതായി ഉത്തരവിൽ പറയുന്നു.

ഈ ഉത്തരവ് വെറുമൊരു പേപ്പർ കഷ്ണമാവാതെ പ്രാവർത്തികമായിരുന്നാൽ മതിയായിരുന്നു എന്നാണ് ദ്വീപുകാരുടെ പ്രാർത്ഥന. കാരണം ലക്ഷദ്വീപിൻ്റെ കേന്ദ്ര കാര്യാലയത്തിൽ സംസ്ഥാന തലവൻ പോലും പുകവലിക്കുമ്പോൾ ഈ നിയമം എത്രമാത്രം ഊർജ്ജിതമാവുമെന്ന് കണ്ടറിയണം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here