എറണാകുളം: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ ഡെപ്യൂട്ടി മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, സീനിയര്‍ മാനേജര്‍, എന്നീ തസ്തികകളില്‍ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (മറൈന്‍)1, സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ് മറൈന്‍)1, മാനേജര്‍ (മറൈന്‍)2, ഡെപ്യൂട്ടി മാനേജര്‍ (സി.എസ്.ആര്‍.)2 എന്നിങ്ങനെയാണ് ഒഴിവുകള്‍. 7 മുതല്‍ 15 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.
ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പ്രോജക്ട്‌സ് & ഓപ്പറേഷന്‍സ്)1, മാനേജര്‍ (മെക്കാനിക്കല്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സിലേക്ക് ഹ്യൂമന്‍ റിസോഴ്‌സസ്, ഫിനാന്‍സ്, നേവല്‍ ആര്‍ക്കിടെക്ട്)5, ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍, സിവില്‍, സേഫ്റ്റി)3 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ 18 വര്‍ഷത്തെയും മാനേജര്‍ തസ്തികയില്‍ 9 വര്‍ഷത്തെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 7 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. അപേക്ഷാ ഫീസ്: 1000 രൂപ. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 3.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക