ഡൽഹി: നിലവിൽ റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഓടുന്ന ട്രെയിനിലും നൽകുന്നു . വൃത്തിയ്ക്കും സുരക്ഷയ്ക്കും മുൻതൂക്കം നൽകിയായിരിക്കും റെയിൽവേ മാറ്റത്തിന് ഒരുങ്ങുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനിൽ സിസിടിവി സൗകര്യവും ഒരുക്കും. കോച്ചുകൾ നിറം മാറ്റി നവീകരിക്കാനും പദ്ധതിയുണ്ട്. എക്സ്പ്രസ് ട്രെയിനുകളാണ് വൈഫൈ സംവിധാനത്തിന് തെരെഞ്ഞെടുത്തിരിക്കുന്നത്.
ടോയ്ലെറ്റുകളുടെ നവീകരണം, ആധുനിക സീറ്റിംഗ് സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്കൃഷ്ട പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ നവീകരണ പദ്ധതികൾക്ക് റെയിൽവേ ഒരുങ്ങുന്നത്. കോച്ചിന്റെ പ്രവേശന കവാടത്തിൽ ഇന്ത്യൻ പതാകയും മറുവശത്ത് സ്വച്ഛതാ അടയാളവുമുണ്ടായിരിക്കും. ഉത്തര റെയിൽവേ സ്റ്റേഷനിൽ അടുത്ത വർഷം ജനുവരിയോടെ ആരംഭിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അവശേഷിക്കുന്ന പതിനഞ്ച് ഡിവിഷനുകളിലും പ്രാബല്യത്തിൽ വരുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക