അനധികൃത കോവിഡ് പരിശോധന: ഇടപ്പള്ളിയിലെ ലാബ് പൂട്ടിച്ചു

0
617

കൊച്ചി: കൊച്ചിയില്‍ അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ലാബ് പൂട്ടിച്ചു. ഇടപ്പള്ളിയിലെ കൊച്ചിന്‍ ഹെല്‍ത് കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരെയാണ് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നടപടിയെടുത്തത്. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ലാബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധിസ പരാതികള്‍ കലക്ടര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയായിരുന്നു. കലക്ടര്‍ക്കൊപ്പം ആരോഗ്യ വകുപ്പും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും പരിശോധനയില്‍ പങ്കെടുത്തു.
വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here