ആന്ത്രോത്ത്: ആന്ത്രോത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു. ബി എ പൊളിറ്റിക്കൽ സയൻസിലേക്കുള്ള അഡ്മിഷൻ ഒക്ടോബർ നാലിനും ബികോം കോപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് ഒക്ടോബർ അഞ്ചിനും ബിഎസ് സി അക്വാ കൾച്ചറിലേക്ക് ഒക്ടോബർ 6 നുമാണ് അഡ്മിഷൻ നടത്തുക. വിദ്യാർത്ഥികൾ ആവശ്യമായ രേഖകളും അവയുടെ പകർപ്പുകളും സഹിതം അഡ്മിഷന് എത്തിച്ചേരേണ്ടതാണ്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നവർക്ക് 6200 രൂപയും അല്ലാത്തവർക്ക് 3700 രൂപയുമാണ് അഡ്മിഷൻ സമയത്ത് നൽകേണ്ടത്. ആദ്യ സെമസ്റ്ററിന്റെ ക്ലാസുകൾ ഒക്ടോബർ 7ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക