വഡോദര: ഗുജറാത്തിലെ നര്‍മദയില്‍ നിര്‍മിക്കുന്ന സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ അവസാനഘട്ട മിനുക്കുപണിയില്‍. ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എന്‍.സിങും മറ്റു ഉദ്യോഗസ്ഥരും ഞായറാഴ്ച നര്‍മദയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ മാസം 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനം നടത്തും.
3500 ഓളം തൊഴിലാളികളും 250 എൻജിനീയർമാരുമാണ് പ്രതിമയുടെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്നത്. 182 മീറ്റര്‍ ഉയരത്തില്‍, ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന പേരിലാകും ഇത് അറിയപ്പെടുക. നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അക്കെട്ടിനോട് ചേര്‍ന്ന് സാധുബേട് ദ്വീപിലാണ് പട്ടേല്‍ സ്മാരകം ഉയരുന്നത്.
പ്രതിമയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഞങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 31 ന് തന്നെ ഉദ്ഘാടനം നടത്തുമെന്നും സന്ദര്‍ശനത്തിന് ശേഷം ജെ.എന്‍.സിങ് പ്രതികരിച്ചു.
3000 കോടി ചിലവില്‍ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെയാണ് പ്രതിമയുടെ നിര്‍മാണം. 33,000 ടണ്‍ ഉരുക്ക് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക