കൊച്ചി: കവരത്തി ദ്വീപിലെ മേലിളപുര ചെറിയകോയ ഹാജി ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. കവരത്തി തർഖിയ്യത്തുൽ ഇസ്ലാം മദ്രസയുടെ പ്രസിഡന്റായി ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരുന്ന ‘ഇയ്യവ’ ഹുജ്റാ പള്ളിയിലെ രിഫാഈ റാത്തീബിന്റെ ഖലീഫ കൂടിയായിരുന്നു. വാർധക്യ സഹചമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം കൊച്ചി തമ്മനം പള്ളിപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടന്നു. പള്ളിപ്പടി ജുമാമസ്ജിദ് ഖത്തീബ് കുഞ്ഞുമുഹമ്മദ് മൗലവി ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി. ഇ.പി തങ്ങകോയ തങ്ങൾ, ഉസ്താദ് ഹംസകോയ ജസരി (എം.എഫ്.ബി), ഡോ.സി.ജി.പൂക്കോയ, നൂറുൽ ഇർഫാൻ പ്രചരണ സമിതി മേഖല പ്രസിഡണ്ട് പി.പി.പൂക്കോയ ഹാജി തുടങ്ങിയ പ്രമുഖർ ജനാസയെ അനുഗമിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക