മിനിക്കോയ്: ലുബാൻ ചുഴലിക്കാറ്റ് മിനിക്കോയ് ദ്വീപിൽ നിന്നും 1260 കി.മീ പടിഞ്ഞാറ് ഭാഗത്തേക്ക് നിങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിന് അപകട ഭീഷണിയില്ല. ഒമാനിന്റെ തെക്കുഭാഗത്തേക്കാണ് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒമാനിന്റെയും യമനിന്റെയും പരിസരങ്ങളിൽ അടുത്ത അഞ്ചു ദിവസം ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെടും.
കാറ്റ് ദിശമാറി പോയെങ്കിലും, ലക്ഷദ്വീപിൽ മഴ ശക്തിയായി തുടരും. 24 മണിക്കൂർ കൂടി ലക്ഷദ്വീപിലെ വിവിധ മേഖലകളിൽ ശക്തമായ മഴ രേഖപ്പെടുത്തുമെന്ന് ഐ.എം.ഡി അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് വരെ ലക്ഷദ്വീപ് മേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് ഐ.എം.ഡി നിർദേശിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക